വധൂവരന്മാര്‍ ഒരേ പോളിങ് ബൂത്തിലെത്തി ഒരുമിച്ച് വോട്ടുചെയ്യാന്‍

Local News

താലികെട്ടും വിവാഹസദ്യയും കഴിഞ്ഞ് കതിര്‍മണ്ഡപത്തില്‍നിന്ന് വധൂവരന്മാര്‍ നേരെ ചെന്നത് ഒരേ പോളിങ് ബൂത്തിലേക്ക്, ഒരുമിച്ച് വോട്ട് ചെയ്യാന്‍.  എലവഞ്ചേരി പഞ്ചായത്തിലെ പത്താം വാര്‍ഡിലുള്ള വള്ളുവക്കുണ്ഡ് നടരാജ് വിദ്യാലയത്തിലുള്ള പോളിങ് ബൂത്തിലാണ് നവദമ്പതിമാര്‍ കൈപിടിച്ച് വേട്ട് ചെയ്യാനെത്തിയത്.  മലബാര്‍ സിമന്റ്‌സ് ജീവനക്കാരനായ പെരുങ്ങോട്ടുകാവിലെ കെ.പി. അനന്തന്റെയും വിമലയുടെയും മകള്‍ അനിലയും തേക്കിന്‍കാട് വീട്ടില്‍ മണിയുടെയും പ്രേമകുമാരിയുടെയും മകന്‍ മഹേഷുമാണ് തിരഞ്ഞെടുപ്പ് ദിവസം വിവാഹിതരായത്. വട്ടെക്കാട് സംഗമം ഓഡിറ്റോറിയത്തില്‍ രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടെ വിവാഹിതരായ ഇവര്‍ വിവാഹസദ്യ കഴിഞ്ഞ് പന്ത്രണ്ടരയോടെ പോളിങ് ബൂത്തിലെത്തി. വിവാഹവേഷത്തിലെത്തിയ ദമ്പതിമാരെ പോളിങ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും മംഗളം നേര്‍ന്ന് സ്വീകരിച്ചു. 937-ാം നമ്പറായി ആദ്യം മഹേഷും തൊട്ടുപിറകെ അനിലയും വോട്ട് ചെയ്തശേഷം ഇരുവരും വരന്റെ വീട്ടിലേക്ക് തിരിച്ചു. കെ.എസ്.ആര്‍.ടി.സി.യില്‍ കണ്ടക്ടറാണ് മഹേഷ്.

RELATED NEWS

Leave a Reply