വയലുകൾ വ്യാപകമായി സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്നു. നടപടിയെടുക്കാതെ അധികൃതർ

Local News

കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ നീലിയാട് തോടിന് സമീപത്തെ വയലുകൾ വ്യാപകമായി സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്നുന്നതായി പരാതി . വയലിലെമണ്ണുമാന്തിയാണ് തരം മാറ്റം നടത്തുന്നത്.

കൂടാതെ നീലിയാട് തോടിലേക്ക് ഒഴുകിയെത്തിയിരുന്ന കന്നംറക്കം ചാലെന്ന് അറിയപ്പെട്ടിരുന്ന കൈത്തോടും മണ്ണിട്ട് നികത്തുകയും അതുവഴി ജലസ്യോതസ്സിനെ പൂർണ്ണമായും ഉപയോഗശൂന്യ മാക്കു കയും ചെയ്തിട്ടുണ്ട്.

കോൺഗ്രീറ്റിൽ കട്ടിലകളും ജനാലുകളും ഉണ്ടാകുന്ന സ്ഥാപനവും, തോടിന്റെ സമീപത്തെ വീടുകളിൽ നിന്നുള്ള മാലിന്യവും പുറം തള്ളുന്നത് ഈ തോട്ടിലേക്കാണ്. കൂടാതെ വീടുകളിൽ നിന്നുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്നും ഇത് ജലസ്യോതസുകളെ മലിനമാക്കുകയും ഇത്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.വയൽ നികത്തി തരം മാറ്റിയ സ്ഥലം കൃഷി ഓഫീസറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും നേരിട്ടെത്തി പരിശോധിച്ച് നിയമ നടപടിയെടുക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.എന്നാൽ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി.

RELATED NEWS

Leave a Reply