ഷൊര്‍ണ്ണൂര്‍ സമഗ്രകുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

Local News

ഷൊര്‍ണ്ണൂര്‍ നഗരസഭക്കും-വാണിയംകുളം ഗ്രാമപഞ്ചായത്തിനുമായുള്ള സമഗ്രകുടിവെള്ളപദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. 35 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കുടിവെള്ളപദ്ധതിയുടെ മോട്ടോര്‍, ഇലട്രിക്കല്‍വര്‍ക്ക്, വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ 20 കോടിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കോട്രാക്ട് ബോണ്ട് അംഗീകരിച്ചുകഴിഞ്ഞെന്ന് ഷൊർണ്ണൂർ എം എൽ എ പി കെ ശശി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .. രണ്ടാംഘട്ടത്തില്‍ ഭാരതപുഴക്ക് കുറുകെ തടയണ നിര്‍മ്മിക്കുന്നതിനായി 15 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പാലക്കട് ടെണ്ടര്‍ക്ഷണിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍പൂര്‍ത്തിയായി വാട്ടര്‍ അതോറിറ്റിയുടെ ബോണ്ട് അംഗീകരിച്ച് ഉടന്‍തന്നെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടുകൂടി ഷൊര്‍ണ്ണൂര്‍,വാണിയംകുളം പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു . വാര്‍ത്താ സമ്മേളനത്തില്‍ ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍ സുനുവും പങ്കെടുത്തു.

RELATED NEWS

Leave a Reply