സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം : പെരിന്തൽമണ്ണയിൽ അനധികൃത ഷെഡുകളും ഇരിപ്പിടങ്ങളും പോലീസ് പൊളിച്ചുനീക്കി

Local News

പെരിന്തൽമണ്ണ: പൂവാലശല്യം, ലഹരിവസ്തുക്കളുടെ ഉപയോഗം, രാത്രി സമയങ്ങളിൽ മദ്യപാനികളുടെ താവളം എന്നിവ മൂലം പൊതുജനങ്ങൾക്ക് ശല്യമായ പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷൻ പരിധിയിലെ അനധികൃത ഷെഡുകളും ഇരിപ്പിടങ്ങളും സബ്‌കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പും പോലീസും ചേർന്ന് പൊളിച്ചുനീക്കി.

പാതാക്കര, താഴെക്കോട്, കരിങ്കല്ലത്താണി, അരക്കുപറമ്പ്, വട്ടപറമ്പ് , ആലിപറമ്പ്, തൂത, ആനമങ്ങാട്, മണലായ, മുതുകുർശി, കുന്നക്കാവ്, ചെറുകര, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ മുപ്പത്തഞ്ചോളം ഷെഡുകളും ഇരിപ്പിടങ്ങളുമാണ് നീക്കിയത്. ബസ്‌സ്റ്റോപ്പുകൾക്ക് സമീപമുള്ളതും ആളൊഴിഞ്ഞ സ്ഥലങ്ങളിലുള്ളതും സ്കൂൾ പരിസരങ്ങളിലുമുള്ളവയാണ് പൊളിച്ചത്.

അതേസമയം മുന്നറിയിപ്പില്ലാതെയുള്ള പൊളിച്ചുനീക്കൽ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം സംബന്ധിച്ച വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് പോലീസ് പറയുന്നത് .

RELATED NEWS

Leave a Reply