സ്വകാര്യ ബസിടിച്ച് മൂന്നൂർക്കോട് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.

Local News

മുന്നൂർക്കോട്: ബസ് കിട്ടാത്തതിനാൽ, സ്ക്കൂളിൽ സമയത്തെത്തുവാൻ കൂട്ടുകാരനായ അഭിലാഷിന്റെ ബൈക്കിൽ യാത്ര ചെയ്ത ഉമ്മനഴി,പുലാപ്പറ്റ സ്വദേശി,
ഫാസിൽ റഹ്മാൻ കെ .പി എന്ന മുന്നൂർക്കോട്.
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ , പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ബസിടിച്ച് മരിച്ചു.
പെരിങ്ങോട് മാമ്പുഴയിൽ വച്ച് രാവിലെ ഫൈസൽ എന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചായിരുന്നു അപകടം.അഭിലാഷിനും പരിക്കുണ്ട്.
കണ്ണന്നൂർ പീഠിക വീട്ടിൽ മൊയ്തീൻ കുട്ടി കെ.പിയുടെയും മർജാനയുടെയും മകനാണ്. ഫൈസൽ സഹോദരനാണ്.ഒരു സഹോദരിയുമുണ്ട്.

RELATED NEWS

Leave a Reply