പാചക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം :എസ് ടി യു

Local News

മലപ്പുറം : അസംഘടിത മേഖലയിലെ പാചക , കാറ്ററിംഗ്, ഹെല്‍പ്പര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി പദ്ധതി നടപ്പില്‍ വരുത്തണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംഗ് ആന്റ് കാറ്ററിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ( എസ് ടി യു ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍

രജിസ്‌ട്രേഷനുള്ള അംഗീകൃത തൊഴിലാളി സംഘടന നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിക്കണം. ഹെല്‍ത്ത് കാര്‍ഡിന്റെ പേരില്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി എ എം മൊയ്തീന്‍ ( പ്രസിഡന്റ്), വടുതല കുഞ്ഞി മുഹമ്മദ്, ടി ആലി, പ്രകാശന്‍ മൂച്ചിക്കല്‍ ( വൈസ് പ്രസിഡന്റുമാര്‍), മോഹന്‍ദാസ് ചെറിയുമുണ്ടം ( ജനറല്‍ സെക്രട്ടറി), കെ. പി ഹംസ, കൊല്ലോളി ഹംസ ( സെക്രട്ടറിമാര്‍) വി. പി. സെയ്താലിക്കുട്ടി ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. എം. പി. ഗോപി അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് കെ കെ ഹംസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. അബ്ദുല്‍ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ടി ബാലരാമന്‍, എ ടി അബു, എന്‍. വി. മോഹന്‍ദാസ്, കെ. വി. ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply