5 കോടി രുപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി

Local News

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിയുടെ ആസ്തിവകസനഫണ്ടില്‍ നിന്നും അനുവദിച്ച 5 കോടിരൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി. നായര്‍പടി-മാങ്ങോട് റോഡ് തൃക്കടീരി ഗ്രാമപഞ്ചായത്ത് 35 ലക്ഷം, ആറ്റാശ്ശേരി- കരിയാമുട്ടി റോഡ് തൃക്കടീരി ഗ്രാമപഞ്ചായത്ത് 40 ലക്ഷം, മനിശ്ശീരി സമഗ്രകുടിവെള്ളപദ്ധതി വാണിയംകുളം ഗ്രാമപഞ്ചായത്ത് 25 ലക്ഷം, അംഗന്‍വാടി കം വായനശാല കെട്ടിടം വാണിയംകുളം ഗ്രാമപഞ്ചായത്ത് 25 ലക്ഷം, അപ്പുപടി-പെരുവകടവ് റോഡ് ചെര്‍പ്പുളശ്ശേരി നഗരസഭ 25 ലക്ഷം, കാവുവട്ടം -അറേകാവ് റോഡ് ചെര്‍പ്പുളശ്ശേരി നഗരസഭ 50 ലക്ഷം, എം.കെ.നഗര്‍-പി.വി.ജെബി സ്‌കൂള്‍ റോഡ് ഷൊര്‍ണ്ണൂര്‍ നഗരസഭ 25 ലക്ഷം, ഷൊര്‍ണ്ണൂര്‍ പോസ്റ്റോഫീസ് ജംഗ്ഷന്‍- വാടാനാംകുര്‍ശ്ശി റോഡ് ഷൊര്‍ണ്ണൂര്‍ നഗരസഭ 50 ലക്ഷം, തുറുവന്‍കുന്ന് -പറക്കാട് റോഡ് അനങ്ങടി ഗ്രാമപഞ്ചായത്ത് 50 ലക്ഷം, തച്ചങ്ങാട് -പട്ടിശ്ശേരി റോഡ് നെല്ലായ ഗ്രാമപഞ്ചായത്ത് 50 ലക്ഷം, അങ്ങാടികോളനിറോഡ് നെല്ലായ ഗ്രാമപഞ്ചായത്ത് 25 ലക്ഷം, മുണ്ടകോട്ടുകുര്‍ശ്ശിസിറ്റി-പട്ടത്തിക്കുന്ന് റോഡ് ചളവറ ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ, കാട്ടേരികുളം-തൂമ്പായ റോഡ് ചളവറ ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ, അടക്കാപുത്തൂര്‍ സെന്റര്‍-വെള്ളിനേഴിഹൈസ്‌കൂള്‍ റോഡ് (വഴി ഞാളാകുര്‍ശ്ശി) വെള്ളിനേഴി ഗ്രാമപഞ്ചായത്ത് 25 ലക്ഷം, പുത്തംകുളം-പച്ചിലങ്ങോട് റോഡ് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ എീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുന്നതായി വേണ്ട നടപടി സ്വീകരിക്കുവാന്‍ തദ്ദേശസ്വയംഭരണവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായും എം.എല്‍.എ അറിയിച്ചു.

RELATED NEWS

Leave a Reply