അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

Local News, main-news, Malappuram, scrolling_news

മലപ്പുറം : അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു )ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലകട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പി സുമതി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി വി വിജയലക്ഷ്മി, ഉണ്ണി പാര്‍വതി എന്നിവര്‍ സംസാരിച്ചു.

വര്‍ദ്ധിപ്പിച്ച ഓണറേറിയം വര്‍ക്കര്‍മാര്‍ക്ക് 10000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 7000 രൂപയും ഓണത്തിനു മുമ്പ് അനുവദിക്കുക,, ഉത്സവ ബത്ത വര്‍ദ്ധിപ്പിക്കുക, , പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്നത്. സെപംത്ബര്‍ രണ്ടിന്റെ
ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവന്‍ ജീവനക്കാരും അംഗന്‍വാടി അടച്ചുപൂട്ടി പണിമുടക്കില്‍ അണിചേരുവാന്‍ സംഘടനാ ആഹ്വാനം ചെയ്തു.

RELATED NEWS

Leave a Reply