അഡ്വ.പി.ജയന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍

main-news

ചെര്‍പ്പുളശ്ശേരി : അഡ്വ. പി. ജയനെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ചു. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം രൂപീകരിച്ച ജില്ലാ കോടതിയിലാണ് നിയമനം. മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം ജില്ലകളിലാണ് ഈ കോടതികളുള്ളത്. കേന്ദ്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതാണ് കോടതി. 

1995 മുതല്‍ അഭിഭാഷക രംഗത്ത് പ്രവര്‍ത്തിക്കുന്ന ജയന്‍ പാലക്കാട് ജില്ലാ സഹകരണ ബാങ്ക് എക്‌സി. ഡയറക്ടര്‍, ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രി ഡയറക്ടര്‍, ചെര്‍പ്പുളശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മുദ്ര ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കാറല്‍മണ്ണ പൊന്നേത്ത് കൂടുംബാംഗമാണ്

RELATED NEWS

Leave a Reply