അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി

main-news

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാനത്ത് അഞ്ചര ലക്ഷം പരാതികള്‍ ലഭിച്ചു. പരാതികള്‍ പരിശോധിച്ച നടപടിയെടുക്കും. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ വൈകിയെന്നും മന്ത്രി പറഞ്ഞു.

RELATED NEWS

Leave a Reply