അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധന കര്‍ശനമാക്കണമെന്ന് പി.കെ ശശി നിയമസഭയില്‍

main-news, scrolling_news

തിരുവനന്തപുരം: കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ പരിശോധന കര്‍ശനമാക്കണമെന്ന് പി.കെ.ശശി എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് വരുന്ന ഉണക്കമീന്‍, ചിക്കന്‍, കോഴിമുട്ട തുടങ്ങിയവയില്‍ വന്‍ തോതില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തക്കാലത്തായ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ആശങ്കയുള്ളതായും ഇവ പരിശോധിക്കണമെന്നും അദ്ദേഹം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. ഉണക്കമീനില്‍ മൃതദേഹം കേടാതാവാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നതായും, ക്യാന്‍സര്‍ ബാധിച്ച കോഴികളെ കേരളത്തില്‍ വിറ്റഴിക്കുന്നതായും, കൃത്രിമ ചൈനിസ് മുട്ടകള്‍ വിറ്റഴിക്കുന്നതായും മാധ്യമ വാര്‍ത്തകള്‍ വന്നത് ആശങ്കാജനകമാണ്. എം.എല്‍.എ യുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി മറുപടി നല്‍കി. ഫുട്ട് സേഫ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാവിധ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും, ആവശ്യമായ കരുതല്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു. വ്യാജമുട്ട പരിശോനകളില്‍ ഇവ കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

RELATED NEWS

Leave a Reply