ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

Kerala News, main-news, scrolling_news

തിരുവനന്തപുരം : സംസ്ഥാനത്തെ അക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍  സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. തെരുവ് നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലാന്‍ രേഖാമൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിലാ.് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.തി ജലീല്‍ അറിയിച്ചു.തിരുവനന്തപുരത്ത് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനും, കൊല്ലുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു.

അക്രമണകാരികളായ  നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലാനാണ് നിര്‍ദ്ദേശം. നിലവിലെ സാഹചര്യത്തില്‍ നായ്ക്കളെ കൊല്ലാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് കുത്തിവെച്ചു കൊല്ലുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്ധ്യംകരണം നടപ്പാക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ വേണം. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടുദിവസമെങ്കിലും പരിചരിക്കേണ്ടതായും വരും.

RELATED NEWS

Leave a Reply