ആനക്കരയിൽ കൈതപ്രത്തിന്റെ കാർ അപകടത്തിൽപെട്ടു

main-news

ആനക്കര: ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സഞ്ചരിച്ച കാറിന് പിറകിൽ ടിപ്പർ ലോറിയിടിച്ചു. ആലൂർ വൈശാഖ മേളയിലെ പുരസ്ക്കാരം ഏറ്റുവാങ്ങാൻ പോകുന്ന വഴിക്ക് പടിഞ്ഞാറങ്ങാടിയിൽ വെച്ചാണ് അപകടം. അമിതവേഗതയിൽ വന്ന ടിപ്പർ ലോറി കാറിന് പിറകിലിടിക്കുകയായിരുന്നു.

കാറിന്റെ പിറകുവശം തകർന്നു. ആർക്കും പരിക്കില്ല. തൃത്താല- പടിഞ്ഞാറങ്ങാടി-എടപ്പാൾ റൂട്ടിൽ അപകടം സൃഷ്ടിക്കുന്ന രീതിയിൽ ടിപ്പർ ലോറികൾ മരണപാച്ചിൽ നടത്തുന്നെന്ന പരാതി നേരത്തേയുണ്ട്.

RELATED NEWS

Leave a Reply