ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് ദേവസ്വം മന്ത്രി

Cover Story, main-news, scrolling_news

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ നടത്തുന്ന ആയുധപരിശീലനം നിരോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മതത്തിന്റെയും ആരാധനാലയ പരിസരത്തും ആയുധപരിശീലനം അനുവദിക്കില്ല. ക്ഷേത്ര പരിസരം ഇതിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

RELATED NEWS

Leave a Reply