ആര്‍എസ്എസ്സില്‍നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐ യില്‍ ചേര്‍ന്നവര്‍ക്ക് ഉജജ്വല സ്വീകരണം

main-news

ചെര്‍പ്പുളശ്ശേരി: ആര്‍എസ്എസ്സില്‍നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐ യില്‍ ചേര്‍ന്നവര്‍ക്ക് ഉജജ്വല സ്വീകരണം. ഡിവൈഎഫ്‌ഐ തൂത മേഖലാസമ്മേളനത്തോടനുബന്ധിച്ച് തൂത സെന്ററില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് ആര്‍എസ്എസ്‌ന്റെ വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് മാനവികതയുടെ പക്ഷമായ ഡിവൈഎഫ്‌ഐ യിലേക്ക് ചേര്‍ന്ന ദിനേഷ് മണ്ണിങ്ങല്‍പറമ്പില്‍, അജിത്ത് താനിക്കുന്നത്ത്, ജിതിന്‍ മൂച്ചിക്കല്‍, ചന്ദ്രന്‍ കൊച്ചിപ്ലാമത്ത്, ഉണ്ണികൃഷ്ണന്‍ പട്ടംതൊടി, രാഹുല്‍പട്ടംതൊടി, രാഹുല്‍ താനിക്കുന്നത്ത്, കൃഷ്ണദാസ് താന്നിക്കുന്നത്ത്, ശശികുമാര്‍ പറശ്ശേരി, സുനില്‍ കുന്നുമ്മില്‍ തുടങ്ങിയ പത്തോളം പേര്‍ക്ക് സ്വീകരണം നല്‍കിയത്. സ്വീകരണപൊതുസമ്മേളനം സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡണ്ട് ടി അതുല്‍ അധ്യക്ഷതവഹിച്ചു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഎം സജീഷ്, സിപിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെടി സത്യന്‍, എം സിജു, സിപിഐഎം ലോക്കല്‍ സെക്രട്ടറി പി രാമചന്ദ്രന്‍, ലോക്കല്‍കമ്മിറ്റി അംഗങ്ങളായ പിഎം വാസുദേവന്‍, എം മുസ്താഫകമാല്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സി അനന്തനരായണന്‍ സ്വാഗതവും മേഖലാ ട്രഷറര്‍ രമേഷ് കെപി നന്ദിയും പറഞ്ഞു.

 

RELATED NEWS

Leave a Reply