ആര്‍ത്തവാവധിയുടെ കാര്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

main-news

തിരുവനന്തപുരം: ആര്‍ത്തവാവധിയുടെ കാര്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിനാഥന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു പിണറായി. ആര്‍ത്തവത്തിന്റെ പേരില്‍ അയിത്ത കല്‍പ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ത്തവദിനങ്ങളില്‍ അവധി നല്‍കാനുള്ള മാതൃഭൂമി ന്യൂസിന്റെ തീരുമാനത്തെ സഭ അഭിനന്ദിച്ചു. വിപ്ലവകരമായ തീരുമാനമാണെന്ന് കെ.എസ്.ശബരിനാഥന്‍ എംഎല്‍എ പറഞ്ഞു. എല്ലാ മേഖലകളിലും തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ശബരിനാഥന്‍ പറഞ്ഞു.
 

RELATED NEWS

Leave a Reply