ഇന്ത്യക്കായി ആദ്യ മെഡല്‍ സ്വന്തമാക്കി സാക്ഷി മാലിക്ക് ഗുസ്തിയില്‍ ചരിത്രം കുറിച്ചു

main-news, scrolling_news, sports

ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം. ഒളിമ്പിക്സില്‍ ആദ്യമെഡല്‍ നേട്ടം സ്വന്തമാക്കി സാക്ഷി മാലിക്ക്. പ്രതീക്ഷയര്‍പ്പിച്ച താരങ്ങളെല്ലാം റിയോയില്‍ നിന്നും നിരാശരാക്കി മെഡല്‍ കാണാനാവാതെ മടങ്ങിയപ്പോള്‍ തന്റെ കന്നി ഒളിംപിക്‌സില്‍  വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സാക്ഷി മാലിക്ക്.
വനിതകളുടെ 58 കിലോഗ്രം ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് സാക്ഷി ഇന്ത്യക്കായി ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ വിജയം. ആദ്യ 5 പോയിന്റിന് പിന്നില്‍ നിന്ന ശേഷമാണ് സാക്ഷി മെഡലിലേക്ക് പൊരുതികയറിയത്.
ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടം ഇനി സാക്ഷിക്ക് സ്വന്തം. ഹരിയാന സ്വദേശിയാണ് സാക്ഷി മാലിക്ക്. ഇതോടെ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമാണ് സാക്ഷി.

RELATED NEWS

Leave a Reply