ഇന്ത്യയില്‍ എറ്റവും സ്വാധീനമുള്ള യുവാക്കളുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നാലാം സ്ഥാനത്ത.

cinema, main-news, scrolling_news

ജി ക്യു മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍  നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നാലാം സ്ഥാനത്ത്. ദുല്‍ക്കറിന്റെ ചിത്രങ്ങളായ ഒകെ കണ്‍മണിയേയും കമ്മട്ടിപ്പാടത്തേയും അഭിനയ മികവിനെ മാഗസിനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ സൂക്ഷമതയും വ്യത്യസ്തതയുമാണ് ദുല്‍ഖറിന്റെ മികവിന് പിന്നിലെന്ന് സൂചിപ്പിക്കുന്നു.
ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, ക്രിക്കറ്റ് താരം വിരാട് കൊഹ്ലി എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ നാലാമതെത്തിയത്. വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് ഒന്നാം സ്ഥാനത്ത്.

അരുണാബ് കുമാര്‍ ടിവിഎഫിന്റെ സിഇഒയും ബിശ്വപതി സര്‍ക്കാര്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്. ഗായകനും മലയാളിയുമായ ബെന്നി ദയാലാണ് രണ്ടാം സ്ഥാനത്ത്.

എആര്‍ റഹ്മാന്റെ ഗാനങ്ങളിലൂടെ ബോളിവുഡിലും കോളിവുഡിലും ശ്രദ്ധ നേടിയ ബെന്നി എട്ട് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബ്ലോട്ട് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെ-വിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്.

RELATED NEWS

Leave a Reply