ഇന്ത്യാ- പാകിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയില്‍

main-news, scrolling_news, sports

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് മാറ്റി. പാകിസ്താന്റെ ആവശ്യം പരിഗണിച്ചാണ് ഐ.സി.സി ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടത്തേണ്ടിയിരുന്ന മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയത്.
ഈ മാസം 19നാണ് മത്സരം. ധര്‍മ്മശാലയിലെ സജ്ജീകരണങ്ങളില്‍ പാകിസ്താന്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ധര്‍മ്മശാലയിലെ മത്സരത്തിന് സുരക്ഷ നല്‍കാനാകില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതും  പാകിസ്താന്റെ സമ്മര്‍ദ്ദത്തിന് കാരണമായി.

RELATED NEWS

Leave a Reply