ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ കാ​ട്ടാ​ന ചരി​ഞ്ഞു

main-news

ഇ​ടു​ക്കി: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ കാ​ട്ടാ​ന ചരി​ഞ്ഞു. 11 വ​യ​സു​ള്ള പിടിയാനയാണ് ച​രി​ഞ്ഞ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. തച്ചങ്കേരി എസ്റ്റേറ്റിലെ വൈദ്യുതി വേലിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മുഖ്യ വനപാലകന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നാമത്തെ കാട്ടനയാണ് ആനയാണ് ചരിയുന്നത്

ഏതാനും ദിവസം മുമ്പ് ചിന്നക്കനാലിനു സമീപം കാട്ടാന ആക്രമണമുണ്ടായിരുന്നു. റേഷന്‍ കടയുടെ ജനാലകളും മേല്‍ക്കൂരയുടെ ഷീറ്റും, മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനവും തകര്‍ത്തിരുന്നു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് തേയില-ഏലത്തോട്ടം തൊഴിലാളികളും നാട്ടുകാരും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന ആക്രമണങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ 301 കോളനിയിലെ താമസക്കാരെ മാറ്റി പാര്‍പ്പിക്കണമെന്ന് വനം വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വനംവകുപ്പ് സര്‍ക്കാരിനു കൈമാറി.

വനമേഖലയായ 301 കോളനിയില്‍ വനംവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് 2001 ലാണ് ഭൂരഹിതരായ 301 ആദിവാസി കുടുംബങ്ങളെ സര്‍ക്കാര്‍ കുടിയിരുത്തിയത്. ആനയിറങ്കല്‍ ജലാശയത്തോട് ചേര്‍ന്ന് കാട്ടാനകള്‍ക്ക് സ്വതന്ത്രമായി കഴിയാനാവശ്യമായ സ്വാഭാവിക പരിസ്ഥിതി ഇതോടെ നഷ്ടമായി. സര്‍ക്കാരിന്റെ 500 ഏക്കറോളം ഭൂമിയില്‍ യൂക്കാലി കൃഷിയും ആരംഭിച്ചതോടെ കാട്ടാനയുള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥ പൂര്‍ണമായും നഷ്ടപ്പെട്ടു. ഇതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖല ലക്ഷ്യമാക്കി നീങ്ങി.

നിരന്തരമുള്ള കാട്ടാനയാക്രമണങ്ങളില്‍ പൊറുതിമുട്ടി കോളനിയിലെ ഭൂരിഭാഗം കുടുംബങ്ങളും സ്ഥലംവിട്ടു. ഇപ്പോള്‍ ഇരുപതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസമുള്ളത്. ഇവരെ മാറ്റിപാര്‍പ്പിക്കണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം.

കോളനിയോട് ചേര്‍ന്നുള്ള 500 ഏക്കറിലെ യൂക്കാലി മരങ്ങള്‍ വെട്ടിമാറ്റി സ്വാഭാവിക വനം ഒരുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിലൂടെ കാട്ടാനകളുടെ ആവാസവ്യവസ്ഥയെയും ആനത്താരകളെയും പുനഃസ്ഥാപിക്കാനാകും കാട്ടാനകള്‍ കാടുവിട്ടിറങ്ങാനുള്ള സാധ്യതയും കുറയും. ആനയിറങ്കല്‍ ജലാശയത്തിലെ സ്പീഡ് ബോട്ട് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും വനംവകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

RELATED NEWS

Leave a Reply