ഉപതെരഞ്ഞെടുപ്പിന്സജ്ജമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

Cover Story, main-news

തിരുവനന്തപുരം : മലപ്പുറം ഉപതെരഞ്ഞെടുപ്പിന് പാർട്ടിയും മുന്നണിയും സജ്ജമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മലപ്പുറത്ത് ലീഗിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കാൻ ഉടൻ യോഗം ചേരുമെന്നും വ്യക്തമാക്കി. ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന ലോക്സഭാ മണ്ഡലത്തിലേക്കാണ് ഏപ്രിൽ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

RELATED NEWS

Leave a Reply