എം.എല്‍.എ പി.കെ ശശിയുടെ ജനസഹായ സദസ്സിന്റെ ഉദ്ഘാടനം 19ന്

Local News, main-news, Malappuram, Palakkad, scrolling_news

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി നടപ്പിലാക്കുന്ന ജനസഹായ സംഘമത്തിന്റെ ഉദ്ഘാടനം ഉത്രാടം നാളില്‍ ഷൊര്‍ണൂര്‍ അഭയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്ന ചടങ്ങില്‍ തുടക്കമാകും. അഭയത്തിലെ ഓണാഘോഷ പരിപ്പാടിയില്‍ എം.എല്‍.എ പങ്കെടുക്കും. ജനങ്ങളുടെ ആശ്യങ്ങള്‍ താഴെ തട്ടില്‍ നിന്ന് തന്നെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എയുടെ നേതൃത്ത്വത്തില്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ജനസദസ് 19 ന് വാണിയംകുളത്ത് നടക്കും. വാണിയംകുളം ഗ്രാമ പഞ്ചായത്തിന്റെയും ജില്ല ഭരണകൂടത്തിന്റെയും, വിവിധ വകുപ്പുകളുടെയും സഹകരണം ഉണ്ടായിരിക്കും. ജനസഹായ സദസ്സിന്റെ പൂര്‍ണ വിജയത്തിന്‍ എല്ലാവരുടെ ഭാഗത്ത് നിന്നും പ്രോത്സാഹനവും പ്രവര്‍ത്തനവും നല്‍കണമെന്ന് എം.എല്‍.എ പി.കെ ശശി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കണ്‍വീനര്‍ കെ.ഹമീദ്, ട്രഷറര്‍ ടി.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply