എകെജിയ്ക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനോട് വിശദീകരണം തേടും; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

main-news

തിരുവനന്തപുരം: എകെജിയ്ക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനോട് വിശദീകരണം തേടുമെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംഭവത്തില്‍ വിടിയ്ക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതി പരിശോധിക്കുമെന്നും എംഎല്‍എയോട് വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

എകെജിയ്ക്കെതിരെയുള്ള വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. എകെജി ബാലപീഡകനാണെന്നായിരുന്നു ബല്‍റാമിന്റെ വാക്കുകള്‍. ഭരണതലത്തില്‍ നിന്നും ബല്‍റാമിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ സ്പീക്കര്‍ ഇടപെടുന്നത്.

ബല്‍റാമിന്റെ പ്രതികരണത്തെ തള്ളി കോണ്‍ഗ്രസില്‍ നിന്നുതന്നെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കെ മുരളീധരന്‍ എംഎല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ബല്‍റാം പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഇന്ന് ബല്‍റാം പങ്കെടുത്ത പൊതു പരിപാടിക്കിടെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും ഉണ്ടായി.

 

RELATED NEWS

Leave a Reply