ഐഡിയല്‍ കോളേജിലേക്ക് ഡി. വൈ എഫ് ഐ – എസ് എഫ് ഐ മാര്‍ച്ച് നടത്തി

main-news, scrolling_news

 

ചെര്‍പ്പുളശ്ശേരി: കോളേജിലെ അധ്യാപകന്റെ നേതൃത്വത്തില്‍ നടന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിന്റെ മറവില്‍ അഡ്മിഷന്‍ നേടിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഐഡിയല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കോളേജില്‍ അഡ്മിഷന്‍ നേടിയവരെയും അതിന് കൂട്ടുനിന്ന പ്രിന്‍സിപ്പാലിനെയും പുറത്താക്കുക, യോഗ്യതയില്ലാത്ത അധ്യാപകരെ കോളേജില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു, കെ. രാജീവ്അധ്യക്ഷനായി. മുഹമ്മദ് മുനീര്‍ (എസ്എഫ്‌ഐ), ശ്യാം മോഹന്‍, അജീഷ് എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply