ഓട്ടം കഴിഞ്ഞ് നിർത്തിയിട്ട സ്വകാര്യ ബസ് ഒറ്റപ്പാലത്ത് കത്തിനശിച്ചു

main-news

ഒറ്റപ്പാലം: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ട സ്വകാര്യ ബസ് കത്തിനശിച്ചു. ചളവറ, കോതകുറുശി, ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന പനമണ്ണ മച്ചിങ്ങൽതൊടി കുട്ടി മൊയ്‌ദുവിന്റെ എം.ടി.കെ ബസാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ അഗ്നിക്കിരയായത്. ഉടമയുടെ വീടിന് സമീപത്തെ പാതയോരത്താണ് നിർത്തിയിട്ടിരുന്നത്. നാട്ടുകാരും ഷൊർണൂർ അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്. പോലീസിൽ പരാതി നൽകി.

RELATED NEWS

Leave a Reply