ഓണ്‍ ലൈന്‍ ഷോപ്പിംങ് വിപണിയില്‍ ദീപാലി കച്ചവടം പൊടിപൊടിക്കും; ഓഫറുകളുമായി കമ്പനികള്‍ മത്സരിക്കുന്നു

main-news, scrolling_news

ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപണിയില്‍ ഉത്സവകാലം പൊടിപൊടിക്കുകയാണ്. വന്‍ ഓഫറുകഴുമായി പ്രമുഖ കമ്പനികളെല്ലാം രംഗത്തെത്തി. ദീപാവലി പ്രമാണിച്ച് ഈ സീസണിലെ മൂന്നാമത് ഷോപ്പിങ് ഉത്സവത്തിന് ഒരുങ്ങുകയാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും സ്നാപഡീലും. ഒക്ടോബര്‍ 25 മുതല്‍ ഒക്ടോബര്‍ 28 രാത്രി 11.59 വരെയാണ് മൂന്നാം റൗണ്ട് ഓഫര്‍ വില്‍പന. ബിഗ് ദീവാലി സെയില്‍ എന്ന പേരിലാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ ഉത്സവകാല കച്ചവടം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ത്തന്നെയാണ് ആമസോണിന്റെ വില്‍പന.

തുണിത്തരങ്ങള്‍, മൊബൈല്‍ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകള്‍. അര മണിക്കൂര്‍ ഇടവിട്ട് ഫ്ളാഷ് സെയിലുകളും ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഉല്‍പന്നങ്ങള്‍ വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും. ബമ്പര്‍ ബൊണാന്‍സ എന്ന പേരിലും ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും.

എസ്ബിഐ, സിറ്റിബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് ആമസോണും ഫ്ളിപ്കാര്‍ട്ടും പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുന്നുണ്ട്.

RELATED NEWS

Leave a Reply