കണ്ണൂരില്‍ ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു.നാല് പോര്‍ക്ക് പരിക്ക്

General, Kannur, main-news, scrolling_news

കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബുത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരു മരണം. കണ്ണൂര്‍ നാറാത്ത് സ്വാദേശി സഹദേവനാണ് മരിച്ചത്.  നാല് പേര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്ത് ജീവനക്കാരനാണ് മരിച്ചത്.   മംഗലാപ്പുരത്ത് നിന്ന് കോളിക്കോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് അപകടനത്തിനിരയായത്.ബൂത്തിന്റെ കെട്ടിടത്തിലേക്ക്് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടോള്‍ബൂത്ത് തകര്‍ന്നു. പരിക്കേറ്റ നാല് പേരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ നില ഗുരുതരമാണ്

RELATED NEWS

Leave a Reply