കണ്ണൂര്‍ പരിയാരം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

Kannur, Kerala News, Local News, main-news, scrolling_news

കണ്ണൂര്‍ പരിയാരം ദേശീയപാതയില്‍ ഔഷധിക്കു സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്പാര്‍ നാഗരാജ് (40) ആണ് മരിച്ചത്.

മെഡിക്കല്‍ കോളജിലേക്കു വരുന്ന കാറും എതിരെ വരികയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ലോറിയിലെ സഹായി ഉഡുപ്പി രത്‌നാകര്‍ ചവര്‍ണ (37), കാര്‍ യാത്രക്കാരനായ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ത്ഥി ഡോ. ജോസഫ് കുര്യന്‍ (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇടിയില്‍ ലോറിയില്‍നിന്നു തെറിച്ചു വീണ ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ പ്രയത്‌നത്തിനുശേഷം പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ റോഡരികിലെ മരവും വൈദ്യുതി പോസ്റ്റും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്തണംവിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിന് ശേഷം ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന ഇതു വഴിയുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.

RELATED NEWS

Leave a Reply