കറുത്ത സ്റ്റിക്കർ അലനല്ലൂരിലും ..ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി

main-news

തിരുവനന്തപുരം: വീടുകളില്‍ മോഷ്ടാക്കള്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് അടയാളമിടുന്നതായുള്ള പ്രചാരണത്തില്‍ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.. ഈ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റേഞ്ച് ഐജിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ജനങ്ങളില്‍ ഭീതിയുളവാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെ  തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്  മുഖ്യമന്ത്രി പറഞ്ഞു.ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും വ്യാപകപ്രചാരണമാണ് നടക്കുന്നത്. ഈ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്.

സംസ്ഥാനത്തെ പല വീടുകളില്‍ കറുത്ത സ്റ്റിക്കര്‍  പതിക്കുന്നത് മോഷ്ടാക്കളുടെ സംഘങ്ങള്‍ക്ക് വിവരം കൈമാറുന്ന രീതിയാണെന്നും ഇതിനായി വീടുകളെ അടയാളപ്പെടുത്തുന്നതാണെന്നുമുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണവും നടക്കുന്നുണ്ട്. കേരള പോലീസിന്റെ പേരിലാണ് ഇത്തരം സന്ദേശം വാട്സ് ആപ്പ് പോലുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ ജാഗ്രത പാലിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും കണ്‍ട്രോള്‍റൂമുകള്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവം സംബന്ധിച്ച്  വിവരം ലഭിച്ചാല്‍ ഉടന്‍ പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

RELATED NEWS

Leave a Reply