കലോത്സവത്തിലെ വ്യാജ അപ്പീല്‍ ; അന്വേഷണം സംസ്ഥാന വ്യപകമായി നടത്താന്‍ തീരുമാനം

main-news

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അതേസമയം, രക്ഷിതാക്കളുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനുള്ള അപ്പീലിന് ബാലവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ നൃത്താധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാതലത്തില്‍ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ച് ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷിക്കുന്നു. മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന.
 

RELATED NEWS

Leave a Reply