കശ്മീരില്‍ ഏറ്റുമുട്ടല്‍ നാലുഭീകരരെ സൈന്യം വധിച്ചു

General, main-news, scrolling_news

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദിളെ സൈന്യം വധിച്ചു. ഒരാളെ ജിവനോടെ പിടികൂടി. കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള നൗഗാം മേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടാന്‍ സാധിച്ചത് വലിയ നേട്ടമായാണ് കാണുന്നതെന്ന് കേന്ത്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാകിസ്താന്റെ ഗെയിം പ്ലാനാണ് ഇതിലൂടെ തുറന്ന് കാട്ടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പിടിയിലായ തീവ്രവാദിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് അഭിപ്രായപ്പെട്ടു. കാര്‍ഗില്‍ വിജയ ദിനമായ ഇന്ന തന്നെ ആക്രമണം നടന്നു എന്നത് ശ്രദ്ധേയമാണ്.

RELATED NEWS

Leave a Reply