കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു

main-news, National News

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ ഹരിന്ദ്വാരയില്‍ ഹാജിന്‍ സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഗ്രനേഡ്തോക്ക്പാകിസ്ഥാന്‍ കറന്‍സി എന്നിവ കണ്ടെത്തി. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായത്. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇപ്പോളും തെരച്ചില്‍ തുടരുകയാണ്.

RELATED NEWS

Leave a Reply