കാറപകടം ;എം എൽ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

main-news

തിരുവനന്തപുരം: എം.എൽ.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ കാര്‍ അപകടത്തില്‍ . തിരുവനന്തപുരം നനാലാഞ്ചിറയില്‍ വെച്ചാണ്‌ എം.എൽ.എയുടെ കാർ അപകടത്തിൽ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം.

കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .കാറിന്റെ മുൻവശം പൂർണ്ണമായും തകര്‍ന്നു.

RELATED NEWS

Leave a Reply