കാറൽമണ്ണ കാളിക്കടവിൽ തടയണ നിർമ്മിക്കണമെന്ന് പ്രമേയം

main-news

Cherppulassery . നിർദിഷ്ട തടയണ മണ്ണാത്തിക്കടവിൽ നിർമ്മിക്കുന്നതിന് പകരം മുനിസിപ്പാലിറ്റിയുടെ ജലവിതരണ കേന്ദ്രം സ്ഥിതിചെയ്യുന്ന കാറൽമണ്ണ കാളിക്കടവിൽ നിർമ്മിച്ച് പ്രശ്ന പരിഹാരം നടത്തണമെന്ന് നഗരസഭാ കൗൺസിലർ പി പി വിനോദ് കുമാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .പാലക്കാട് ,മലപ്പുറം ജില്ലകളുടെ ജലവിതരണ കേന്ദ്രമായ കാളിക്കടവിൽ തടയണ നിർമ്മിക്കണമെന്ന് വളരെ കാലം മുൻപ് തന്നെ നിയമസഭയിലടക്കം ചർച്ച ചെയ്തതാണ് .ജലവിഭവ വകുപ്പ് ഇത് സംബന്ധിച്ചു സർവ്വേ നടത്തുകയും ചെയ്തതാണ് .എന്നാൽ ഇപ്പോൾ മണ്ണാത്തിക്കടവിൽ തടയണ നിർമ്മിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പ്രമേയം ചൂണ്ടി കാട്ടി .

RELATED NEWS

Leave a Reply