കാളവേല ആഘോഷങ്ങൾക്ക് സമൂല മാറ്റം വേണം ….. നഗരസഭയിൽ യോഗം ചേർന്നു .

main-news

ചെർപ്പുളശേരി : പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് നഗര സഭയിൽ വിളിച്ചു ചേർത്ത വിദഗ്ദ്ധരുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു . വിവിധ വകുപ്പുകളുടെയും ജന പ്രതിനിധികളുടെയും വ്യാപാര സംഘനകളുടെയും യോഗത്തിലാണ് ഇത്തരത്തിൽ ധാരണയായത് .കാളവേല ദിവസം വൈദുതി ബന്ധം വിച്ഛേദിക്കുന്നതു കാളകളുടെ വലിപ്പ കൂടുതലുകൊണ്ടാണെന്നു കെ എസ് ഇ ബി അറിയിച്ചു .കാളയുടെ വലിപ്പം കുറിച്ച് പ്രശ്നം പരിഹരിക്കുന്നതിനായി ഉത്സവ കമ്മിറ്റിയോട് നഗരസഭാ ആവശ്യപ്പെട്ടു .ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കാള കമ്മിറ്റികളുടെ യോഗം നാളെ ചേരും .പത്തൊൻപതു അടിയിൽ കൂടുതൽ ഉയരമുള്ള കാളകൾ എട്ടുമണിക്ക് മുൻപായി കാള പറമ്പിൽ എത്തണമെന്ന ആവശ്യം കാളകമ്മിറ്റികൾക്കു കൈമാറി .മറ്റു തീരുമാനങ്ങൾ മൂന്നു ദിവസങ്ങളിൽ ടൗണിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും .മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ നടപിടിയെടുക്കും .പ്ലാസ്റ്റിക് നിരോധനം സമ്പൂര്ണമാകും .കളർ ചേർത്ത ആഹാര പദാർത്ഥങ്ങൾ വില്പന ചെയുന്നവർക്കെതിരെയും ഭക്ഷ്യയോഗ്യമല്ലാത്ത സാദനങ്ങൾ വില്കുന്നവരെയും പിടികൂടും .കുടിവെള്ള സംഭരണികൾ ശുദ്ധജലം ഉറപ്പുവരുത്തും .യോഗത്തിൽ നഗരസഭാ ചെയർപേഴ്സൻ ശ്രീലജ വാഴകുന്നത്ത് അധ്യക്ഷത വഹിച്ചു .

RELATED NEWS

Leave a Reply