കുട്ടനാട്ടില്‍ പടര്‍ന്നുപിടിച്ച പക്ഷിപനി മാരകമല്ലെന്ന് സര്‍ക്കാര്‍

Kerala News, main-news, scrolling_news

ആലപ്പുഴ: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും പടര്‍ന്നുപിടിച്ച പക്ഷിപനി മാരകമല്ലെന്ന സര്‍ക്കാര്‍നിയമസഭയില്‍  വ്യക്തമാക്കി. വൈറസുകള്‍ മാരക സ്വഭാവമുള്ളതല്ലെന്നും ഇത് മനുഷ്യരിലേക്ക് പെട്ടന്ന് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പരഞ്ഞു. കഴിഞ്ഞ തവണ പക്ഷിപനി വന്നപ്പോള്‍ രണ്ട് ലക്ഷത്തിലധികം താറാവുകളെ കൊന്നൊടുക്കിയെന്നും എന്നാല്‍ ഇത്തവണ 1500 താറാവുകളെ മാത്രമാണ് കൊല്ലേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊന്നൊടുക്കുന്ന താറാവുകളില്‍ രണ്ട് മാസത്തില്‍ താഴെയുള്ളവയ്ക്ക് 100 രൂപ വീതവും അതിനു മുകളില്‍ പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പക്ഷിപനി തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ദ്രുതകര്‍മ്മ സേനയെ വിസ്യസിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ സബ്മിഷന് മറുപടി പറഞ്ഞു.

അതേസമയം മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പക്ഷിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമായിരുന്നെന്ന് പ്രതിപക്ഷം പറഞ്ഞു.

RELATED NEWS

Leave a Reply