കുളച്ചല്‍ തുറമുഖ അനുമതി വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഡനീക്കം:വി എസ്. അച്യുദാനന്ദന്‍.

Cover Story, main-news, scrolling_news

തിരുവനന്തപുരം:കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയത് വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനുള്ള  കേന്ദ്രത്തിന്റെ ദ്രോഹ സമീപനം മൂലമാണെന്ന് സിപിഐഎം നേതാവ് വി എസ്. അച്യുദാനന്ദന്‍.  വിഴിഞ്ഞവും കുളച്ചലും ഒരുമിച്ച് സ്വകാര്യ മേഖലയില്‍ വരുന്നത് സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും വിഎസ് പറഞ്ഞു.

കുളച്ചല്‍ തുറമുഖ നിര്‍മ്മാണ നീക്കം ദുരൂഹമാണെന്നും വിഎസ് പറഞ്ഞു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും തീരുമാനമെന്നും തമിഴ്നാടിന്റെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദവും കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് സൂചന
വിഴിഞ്ഞത്തിനു തൊട്ടടുത്ത് മറ്റൊരു തുറമുഖം എന്തിനെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചോദിച്ചു. വിഴിഞ്ഞം പദ്ധതിയെ കേന്ദ്രം എതിര്‍ത്തിരുന്നത് കൊച്ചി തുറുമുഖം ഉന്നയിച്ചായിരുന്നുവെന്നും കടന്നപ്പളളി കണ്ണൂരില്‍ പറഞ്ഞു.

RELATED NEWS

Leave a Reply