കൃഷ്ണമൃഗവേട്ട; സല്‍മാന്‍ ഖാനെ കുറ്റ വിമുക്തനാക്കി

cinema, General, main-news, scrolling_news

ജോധ്പൂര്‍:സംരക്ഷണ മൃഗമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍

സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയാണ് സല്‍മാന്‍ഖാനെ കുറ്റ

വിമുക്തനാക്കി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണകോടതി വിധിക്കെതിരെ താരം

സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. സല്‍മാന്‍ ഖാന് സംശയത്തിന്റെ

ആനുകൂല്യം നല്‍കികൊണ്ടാണ് കോടതി കുറ്റ വിമുക്തനാക്കിയത്.

1998 ലാണ് കോസിനാസ്പദമായ മാന്‍ വേട്ട നടന്നത്. സൂരജ് ബര്‍ജാത്യയുടെ ‘ഹം സാഥ് സാഥ് ഹെ’

എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ താരങ്ങള്‍ കൃഷ്ണമൃഗങ്ങളെ വേട്ടയിറച്ചിക്കായി വെടിവച്ചു

കൊന്നെന്നാണ് കേസ്. ഈ കേസില്‍ സല്‍മാന്‍ഖാനെ അഞ്ചുവര്‍ഷം തടവിനും 25000

രൂപപിഴയടക്കാനും വിധിച്ചിരുന്നു.  ചിങ്കാരമൃഗത്തെ വേട്ടയാടിയതില്‍ ഒരു വര്‍ഷത്തെ തടവും

വിധിച്ചിരുന്നു. ഈ വിധിയാണ് രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കിയത്.  അതേസമയം,

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിധി വരുമ്പോള്‍ സല്‍മാന്‍

ഖാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍

സുപ്രീംകോടതിയെ സമീപിച്ചേക്കും.

RELATED NEWS

Leave a Reply