കൊട്ടിയൂർ പീഡനം ; പ്രതി ഫാ. റോബിൻ വടക്കുംചേരി നാല്​ ദിവസം പൊലീസ്​ കസ്​റ്റഡിയിൽ

Kannur, main-news

കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ പ്രതി ഫാ. റോബിനെ വടക്കുംചേരിയെ നാല്​ ദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസി​ന്റെ പ്രധാനലക്ഷ്യം. തലശ്ശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. കസ്​റ്റഡി അപേക്ഷക്കൊപ്പം കൈമാറേണ്ട സത്യവാങ്​മൂലം നൽകാൻ പൊലീസിന്​ സാധിക്കാതിരുന്നതോടെ ഹര്‍ജിയിൽ തീര്‍പ്പുകല്‍പ്പിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽവച്ച് പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയെന്നതാണ് കേസ്.

RELATED NEWS

Leave a Reply