പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് കെ.എം മാണിക്ക്മുസ്ലിം ലീഗിന്റെ കത്ത്

Kerala News, main-news

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് കെ.എം മാണിക്ക് മുസ്ലിം ലീഗിന്റെ കത്ത്. മലപ്പുറത്ത് മുന്‍പ് ഇ.അഹമ്മദ്‌ നിലനിര്‍ത്തിയ റെക്കോര്‍ഡ് ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ള മുസ്ലിം ലീഗിന്റെ തന്ത്രപരമായ ഒരു നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.

നിലവില്‍ കേരളാ കോണ്‍ഗ്രസ് (എം) ഒരു പ്രത്യേക ബ്ലോക്ക് ആയാണ് നിലകൊല്ലുന്നത്. യുഡിഎഫിലും എല്‍ഡിഎഫിലും ഇല്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് കാലങ്ങളായി കേരളാ കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മലപ്പുറം ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്.

മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും ദേശീയ രാഷ് ട്രീയവും സൂചിപ്പിച്ചാണ് കത്ത്. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് താങ്കളുടേയും പാര്‍ട്ടിയുടേയും പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇ.അഹമ്മദ് നേടിയ വന്‍ വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് വിട്ടുപോയെങ്കിലും സഹായം തേടുന്നതിലൂടെ ലീഗ് ഉദ്ദേശിക്കുന്നത്.

RELATED NEWS

Leave a Reply