കേരള ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ സംഘം മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍

main-news

മലപ്പുറം: ചെങ്കല്‍ ഖനനത്തിനു ശേഷം അവശേഷിക്കുന്ന ഭൂമിയില്‍ കൃഷി നടത്തുന്നതിനെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ അഭിനന്ദിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമാണിതെന്ന് എം എല്‍ എ പറഞ്ഞു. കേരള ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ സംഘം മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബൂതാഹിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയര്‍മാന്‍ കെ കെ ഷൗക്കത്തലി, സംസ്ഥാന ട്രഷറര്‍ വി. കെ. കുഞ്ഞു ഹാജി, സംസ്ഥാന ജോ. സെക്രട്ടറി ജോസ് വര്‍ഗ്ഗീസ്, ജില്ലാ ജോ. സെക്രട്ടറി ഇ. കെ അബ്ദു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് കിളിയമണ്ണില്‍ സ്വാഗതവും പി. ശിഹാബ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ. കെ. ഷൗക്കത്തലി (പ്രസിഡന്റ് ), കിളിയമണ്ണില്‍ അബ്ദുല്‍ അസീസ് ( സെക്രട്ടറി), ഇ. കെ. അബ്ദു, ചന്ദ്രന്‍ ( വൈസ് പ്രസിഡന്റുമാര്‍ ), അന്‍സാര്‍ കെ കെ, ഇസ്മായില്‍ എടവണ്ണപ്പാറ ( ജോ. സെക്രട്ടറിമാര്‍), ഫൈസല്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

RELATED NEWS

Leave a Reply