കോഴിഫാമുകള്‍ക്ക് നികുതി ഇളവ: മാണിക്ക് വേണ്ടി എം.കെ ദാമോദരന്‍ ഹാജരായി

Cover Story, main-news, scrolling_news

കൊച്ചി: കെ.എം മാണിക്ക് എതിരായ പുതിയ വിജിലന്‍സ് കേസില്‍ സഹായി ആയി എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. കോഴിഫാമുകള്‍ക്ക് നികുതി ഇളവ് നല്‍കിയ കേസും ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതി ഇളവു ചെയ്ത കേസും റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് മാണി പറയുന്നത്. കേസില്‍ കോടതി വിജിലന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടു.

ഈ മാസം 19 നാണ് കേസിന്റെ വിശദമായ വാദം. അതിനുമുമ്പ് കേസുമായി ബന്ധപ്പെട്ട വിശദീകരണം വിജിലന്‍സ് കോടതിയെ അറിയിക്കണം. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ദാമോദരനെ നിയമിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, വിവാദ കേസുകളില്‍ ഹാജരായ ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നതില്‍ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

RELATED NEWS

Leave a Reply