പെരിന്തൽമണ്ണ നഗരസഭയിലെ ആധുനിക ക്രിമിറ്റോറിയം പ്രവർത്തനസജ്ജമായി

main-news

പെരിന്തൽമണ്ണ നഗരസഭയിലെ ആധുനികവാതക ക്രമി റ്റോറിയം പ്രവർത്തനസജ്ജമായി.പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ എം.ഇ.എസ് സ്കൂളിനടുത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ മധ്യത്തിലായാണ് അഞ്ജലി എന്ന നാമദേയത്തിൽ കോസ്റ്റ് ഫോഡ് നിർമ്മിച്ച ക്രമി റ്റോറിയം സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടവും, പുൽമേടും, ചുറ്റുമതിലുമായി ഒരേക്കർ സ്ഥലം ആധുനിക രീതിയിൽ ഡിസൈൻ ചെയ്യ്ത് മനോഹരമാക്കിയിട്ടുണ്ട്. മൃതദേഹം എത്തിയാൽ സംസ്കരിക്കാൻ പാകത്തിലുള്ള എല്ലാ ഒരുക്കങ്ങളും ക്രമി റ്റോറിയത്തിൽ പൂർത്തിയാവുകയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ലഭ്യമാവുകയും ചെയ്തു.80 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ ഈ സംവിധാനം ആവശ്യമുള്ളവർക്കായി ഒരുക്കിയിരിക്കുന്നത്.

8 ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് ഗ്യാസ് ചേബർ പ്രവർത്തിപ്പിക്കുന്നത്. ഒരു ശരാശരിയാളുടെ മൃതദേഹത്തിന് 19 ലിറ്റർ ഗ്യാസ് ഉപയോഗിക്കേണ്ടി വരും. ഇടതൂർന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച് അതിനെ കാസ്റ്റിംഗ് അയേൺ പാളി കൊണ്ട് പൊതിഞ്ഞ് പുക ഒട്ടും പുറത്തു വരാത്ത രീതിയിലാണ് ഗ്യാസ് ചേബർ നിർമ്മിച്ചിരിക്കുന്നത്. ശരീരം കത്തി കരിഞ്ഞുണ്ടാകുന്ന പുക കുഴലിലൂടെ പ്രത്യേകം തയ്യാറാക്കിയ വാട്ടർ ചേമ്പറിലേക്ക് കടത്തിവിടും. ഈ പുകയിൽ ദുർഗന്ധമുണ്ടാക്കാനിടയുള്ള ഘര പദാർത്ഥങ്ങൾ വെള്ളം വലിച്ചെടുക്കുo. തുടർന്ന് ഈ പുക പുക കുഴലിലേക്ക് കടത്തിവിടും. പുക കുഴലിൽ ഘടിപ്പിച്ച ബ്ബോവർ വഴി പുറത്തുള്ള ശുദ്ധവായു കൂടി ചേർന്ന 30 മീറ്റർ ഉയരത്തിലെത്തി പുക കുഴലിൽ നിന്നും അന്തരീക്ഷത്തിലേക്ക് തുറന്നു വിടും. പു ക കടത്തിവിട്ട ജലം തുടർന്ന് കരി- മണ്ണ് -മണൽ എന്നിവയിലൂടെ കടത്തിവിട് ശുചീകരിച്ച ജലം ക്രമി റ്റോറിയത്തിലെ ചെടികളും പുൽമേടുകളും നനക്കാൻ ഉപയോഗിക്കും.ഇത്രയും ശാസ്ത്രീയമായി ക്രമി റ്റോറിയം സജ്ജീകരിക്കുക വഴി ദുർഗന്ധമോ, യാതൊരു വിധ പരിസ്ഥിതി മലിനീകരണമോ കൂടാതെയും പരിസര വാസികൾക്ക് ശല്യമുണ്ടാക്കാതെയും മൃതദേഹം സംസ്ക്കരിക്കാനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. അന്വേഷണ ആവശ്യാർത്ഥം ദഹിപ്പിക്കാൻ കഴിയാത്ത മൃതദേഹങ്ങൾ ,ഗർഭാവസ്ഥയിലും പിറന്ന ഉടനെയും ‘മരണമടഞ്ഞ കുട്ടികൾ എന്നിവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനും ക്രമിറ്റോറിയത്തിൽ പ്രത്യേകo സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.ഇതോടെ മരണാനന്തര സംസ്ക്കരണത്തിന് സമ്പൂർണ്ണ സംവിധാനം ഒരുക്കാൻ നഗരസഭക്കായി.

നഗരസഭയിലെ താമസക്കാർക്ക് 2500 രൂപയും പുറത്തുള്ളവർക്ക് 3500 രൂപയുമാണ് എല്ലാ ചാർജ്ജുകളും ചേർത്ത് സംസ്ക്കരണത്തിന് ഫീസായി ഈടാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ ക്രമി റ്റോറിയം പ്രവർത്തിക്കും. സേവനം ആവശ്യമുള്ളവർ മൃതദേഹം കൊണ്ടുവരുന്നതിന് രണ്ടു മണിക്കൂർ മുമ്പ് നഗരസഭാ കാര്യാലയത്തിൽ അപേക്ഷ നൽകണം.നഗരസഭ ചെയർമാൻ, വാർഡിലെ ജനപ്രതിനിധി എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം ഹാജരാക്കണം. ആശുപത്രിയിൽ മരണപെട്ടതാണെങ്കിൽ മരണകാരണം വ്യക്തമാക്കുന്ന ആശുപത്രി രേഖകളുടെ പകർപ്പ് ഹാജരാക്കണം. അസ്വാഭാവിക മരണങ്ങളാണെങ്കിൽ ആശുപത്രി മെഡിക്കൽ രേഖകളുടെ പകർപ്പ്, പോലീസ് അധികൃതരുടെ ദഹിപ്പിക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ള നിരാക്ഷേപ പത്രം എന്നിവ ഹാജരാക്കണം.

RELATED NEWS

Leave a Reply