ക്വാര്‍ട്ടേര്‍ണറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ ബംഗളുരുവില്‍ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു

main-news, scrolling_news

ബംഗളുരു: ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലേയും പ്രമുഖ ആരോഗ്യസേവന കമ്പനി കളില്‍ പ്രമുഖരായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ക്വാര്‍ട്ടേര്‍ണറി സൗകര്യങ്ങളോടെ പുതുക്കി നിര്‍മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യ സേവന കേന്ദ്രമായ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. ബംഗളുരുവിലെ ഹെബ്ബാളില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ സന്നിഹിതനായിരുന്നു.

ആഗോളതലത്തില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മുന്നോട്ട് കുതിക്കുന്നത്. മികവുറ്റതും ആരോഗ്യകരമായ നാളെകളെ ലക്ഷ്യമിട്ടുള്ളതുമായ ആരോഗ്യ സേവനമാണ് ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ലഭ്യമാക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് &മാു; പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ, സംസ്ഥാന കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ, സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ, ഉപയോക്തൃ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് ഇന്ത്യ പ്രധാന വിപണിയാണെന്നും ലോക നിലവാരത്തിലുള്ള ആരോഗ്യസേവനത്തിന് തെളിവാണ് ആസ്റ്റര്‍ സിഎം ഐ ഹോസ്പിറ്റലെന്നും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. 230 കോടി രൂപ മുടക്കി പുനര്‍ നിര്‍മിച്ചിരിക്കുന്ന ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ബംഗളുരുവിലെ മാത്രമല്ല ഇന്ത്യയിലെയും ആഗോളതലത്തിലെയും ഏറ്റവും മിക ച്ച വൈദ്യ ശാസ്ത്രസേവനം ലഭ്യമാക്കാന്‍ സജ്ജമാണ്. നന്നായി തോന്നുക, മികച്ചരീ തിയില്‍ സുഖമാകുന്ന എന്നതിന് ഊന്നല്‍ നല്കിക്കൊണ്ട് &ൂൗീ;േവീ വീല്‍ ട്രീറ്റ് യു വെല്‍&ൂൗീ;േ എന്ന തത്വത്തിന് അനുസൃതമായാണ് ഈ ആശുപത്രി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.മികവിന്റെ പാരമ്പര്യവും പ്രഫഷണലിസവും പ്രതിബദ്ധതയും ഒത്തു ചേര്‍ന്നതായിരിക്കും ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലെന്ന് ഡോ. മൂപ്പന്‍ പറഞ്ഞു.

ഗുണ മേന്മയുള്ള ആരോഗ്യസേവന രംഗം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികള്‍ വിശദീകരിക്കവേ ഡോ. മൂപ്പന്‍ പറഞ്ഞു.സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന നിലയില്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്ന് അര്‍ഹതയുള്ള രോഗികള്‍ക്ക് കാന്‍സര്‍ സംബന്ധമായതും കുട്ടികളുടെ ഹൃദയസംബന്ധമായതുമായ ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിനൊപ്പം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കോഴിക്കോട് ആസ്റ്റര്‍ മിംസിലും ലഭ്യമാക്കും. ഇതിനായി അടുത്ത നാല് വര്‍ഷത്തേയ്ക്ക് രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

ഐതിഹാസിക ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫലകം പ്രകാശനം ചെയ്ത് ആശുപത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യ യില്‍ ലോക നില വാരത്തിലുള്ള മറ്റൊരു ആശുപത്രി കൂടി തുറന്നതിന് സച്ചിന്‍ ഡോ. മൂപ്പനേയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കുടുംബത്തേയും അഭിനന്ദിച്ചു. ആരോഗ്യ രംഗവുമായുള്ള തന്റെ ബന്ധം ഒട്ടേറെ പരുക്കുകള്‍ മൂലം ദീര്‍ഘകാലമായുള്ളതാണെന്ന് സച്ചിന്‍ പറഞ്ഞു. &ൂൗീ;േസത്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി സേവനം ചെയ്യുന്നതിനും എന്റെ സ്വപ്‌നങ്ങ ള പിന്തുടരുന്നതിനും പല മെഡിക്കല്‍ പ്രഫഷണലുകളുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സഹായമില്ലാതെ കഴിയുമായിരുന്നില്ല. വീട്ടില്‍ മെഡിക്കല്‍ പ്രഫഷണല്‍ രംഗത്തുള്ളയാളുമായി ആണ് എന്റെ ഏറ്റ വും മികച്ച കൂട്ടു കെട്ട്.

കായിക രംഗത്തുള്ളവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഗുണ മേന്മ യേറിയ പരിചരണമാണ് രോഗ സൗഖ്യം നല്കുന്നത്. ഇവിടെയാ ണ് ഡോ. മൂപ്പനും സംഘവും സവിശേഷ ശ്രദ്ധ നേടുന്നത്. &ൂൗീ;േവീ വില്‍ ട്രീറ്റ് യു വെല്‍&ൂൗീ;േ എന്ന തത്വ ത്തിന് അനുസരിച്ച് ആയിരിക്കാന്‍ അവര്‍ സ്ഥിരമായി പരിശ്രമി ക്കുന്നു. ശാരീരികാരോഗ്യവും സൗഖ്യവും വളരെ പ്രധാനപ്പെട്ടതാണ് ഒപ്പം ആരോഗ്യ പൂര്‍ണമായരു ഭാരതത്തിനായി നമ്മള്‍ പ്രതിഞ്ജാ ബദ്ധവുമാണ്.

RELATED NEWS

Leave a Reply