ഗോവയെ മലര്‍ത്തിയടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

main-news, scrolling_news, sports

ഗോവ : ഐ.എസ്.എല്ലില്‍ ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം. എഫ്.സി ഗോവയെ അവരുടെ ഹോം ഗ്രൗണ്ടില്‍ മുട്ട് കുത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം കൈപിടിയിലൊതുക്കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ രണ്ടാം വിജയമാണ്. കളിയുടെ ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ മലയാളി താരം മുഹമ്മദ് റാഫി, കെര്‍വന്‍ ബെല്‍ഫോര്‍ട്ട് എന്നിവരുടെ ഗോളുകളുടെ മികവില്‍ കേരളം വിജയം കണ്ടെത്തുകയായിരുന്നു. 46ാം മിനിറ്റില്‍ റാഫിയും 84ാം മിനിറ്റില്‍ കെര്‍വന്‍ ബെല്‍ഫോര്‍ട്ടും കേരളത്തിനായ് ഗോളുകള്‍ നേടി. 24ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്ന് ജൂലിയോ സെസറാണ് ഗോവയുടെ ഗോള്‍ നേടിയത്. ജയത്തോടെ എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി. നാലു പോയിന്റ് മാത്രമുള്ള ഗോവ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

RELATED NEWS

Leave a Reply