ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധം ഇല്ലെന്ന് ആളൂര്‍,പിന്നില്‍ മയക്കുമരുന്ന് മാഫിയ

main-news, scrolling_news

തിരുവനന്തപുരം;സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധം ഇല്ലെന്നു അഡ്വക്കേറ്റ് ബി എ ആളൂര്‍. കേസ് തന്നെ ഏല്‍പ്പിച്ചത് മയക്കുമരുന്ന് മാഫിയാണെന്ന് ആളൂര്‍ വെളിപ്പെടുത്തി. അത് കൊണ്ട് തന്നെ ഹാജരായതില്‍ കുറ്റബോധം ഇല്ല. ഗോവിന്ദചാമി മുംബൈയിലെ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഇയാള്‍  ആളൂര്‍ പ്രമുഖമാധ്യമത്തോട് പറയുകയായിരുന്നു.സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും മോഷണം മാത്രമായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.ബലാത്സംഗക്കുറ്റത്തിനായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ആളൂര്‍ പറയുന്നത്.

മുംബൈയുടെ പലഭാഗങ്ങളില്‍ ലഹരി മരുന്ന് കേസുകളില്‍ പിടിയിലായ ആളുകളാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തന്നെ സമീപിച്ചത്. ഇവര്‍ മുംബൈ പനവേല്‍ പ്രദേശങ്ങളില്‍ നിന്നുള്ള മയക്കുമരുന്നു സംഘമാണെന്നും ഇവരില്‍ തമിഴനാട് സ്വദേശികളും ഉണ്ടെന്നാണ് ആളൂര്‍ ഇപ്പോള്‍ പറയുന്നത്.മറ്റ് പല കേസുകളിലുമെന്നപോലെ ഇക്കാര്യത്തിലും തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ആളൂര്‍ വിശദീകരിക്കുന്നത

RELATED NEWS

Leave a Reply