ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌കാരം: വൈക്കം മുഹമ്മദ് ബഷീറിന് ശേഷം റ്റി.എ. റസാഖ് – മന്ത്രി എ.കെ. ബാലന്‍

main-news

വൈക്കം മുഹമ്മദ് ബഷീറിന് ശേഷം പച്ചയായ ഗ്രാമീണ ജീവിതം വരച്ചുകാട്ടിയ അതുല്യ പ്രതിഭയായിരുന്നു റ്റി.എ. റസാഖെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കൊണ്ടോട്ടി തുറക്കല്‍ ബാപ്പു നിവാസില്‍ റസാഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. പ്രിയ സുഹൃത്തും ഏറ്റവും ആരാധിക്കുന്ന വ്യക്തിയും കൂടിയാണ് റസാഖെന്ന് മന്ത്രി പറഞ്ഞു. ഭാര്യ ഖമറുന്നീസ, മക്കളായ സുനിലാസ്, സംഗീത, മരുമകന്‍ ഡോ. ഇമിത്ത് എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. കരള്‍രോഗ ബാധിതനായിരുന്ന റസാഖിന് കരള്‍ നല്‍കിയ സഹോദരന്‍ കുഞ്ഞിക്കോയയുമായി മന്ത്രി സംസാരിച്ചു.

RELATED NEWS

Leave a Reply