ചെർപ്പുളശേരി നഗരസഭയുടെ വീട്ടിക്കാട് ആക്രചാൽ റോഡിലെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി

main-news

 

ചെർപ്പുളശേരി: നഗരസഭയുടെ അധീനതയിലുള്ള ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. വീട്ടിക്കാട് പടിഞ്ഞാറ്റുമുറി ആക്രചാൽ റോഡിന്റെ അരികു വശത്തെ ഒരു സെന്റോളം ഭൂമിയാണ് ദിവസങ്ങൾക്ക് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് താഴ്ത്തിയിരിക്കുന്നത്. പാതയോരം ഇടിച്ചുതാഴ്ത്തിയതിനാൽ കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെടുന്നുണ്ട്. കൈയേറ്റത്തിനെതിരെ പ്രദേശവാസികൾ നഗരസഭക്കും റവന്യൂ അധികൃതർക്കും പോലീസിനും പരാതി നൽകി. നിലവിലുണ്ടായിരുന്ന സ്ഥലം ഉടമ തന്നെ പുനസ്ഥാപിച്ചു നൽകണമെന്നും അധികൃതർ കൈയേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ.മരക്കാർ അനുഗ്രഹ വിഷനോട് പറഞ്ഞു.

RELATED NEWS

Leave a Reply