ചെർപ്പുളശ്ശേരിയിൽ രാജ്യസഭാ അംഗം എം.പി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് – സി.പി.എം കൗൺസിലർമാർക്ക് അതൃപ്തിയോ?

article, main-news

നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള ധനസഹായം എം.പി.അബ്ദുൾ വഹാബ് ജൂലൈ നാലിന് ഉദ്ഘാടനം ചെയ്യുന്നതിൽ സി.പി.എമ്മിലെ കൗൺസിലർമാർക്ക് അതൃപ്തി. ഇന്നു ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്തിന്റെ അറിയിപ്പാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ചെർപ്പുളശ്ശേരി കമ്യൂണിറ്റി ഹാളിലാണ് പരിപാടിയുടെ ഉദ്ഘാടനം. ചടങ്ങിൽ നിന്ന് സ്ഥലം എം.എൽ.എ പി.കെ ശശി മറ്റു പരിപാടികൾ ഉള്ളതിനാൽ എത്താൻ സാധിക്കില്ലെന്നാണ് ചെയർപേഴ്സന് നൽകിയ മറുപടി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപത് പേർക്കും, ജനറൽ വിഭാഗത്തിലെ നൂറു പേർക്കുമാണ് ധനസഹായം നഗരസഭ കൈമാറുന്നത്.

RELATED NEWS

Leave a Reply