ചെർപ്പുളശ്ശേരി നഗരസഭയിൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം ..പിന്നിൽ സി പിഎം എന്ന് ആരോപണം

main-news

ചെർപ്പുളശ്ശേരി നഗരസഭയിലെ ജീവനക്കാരെ കൂട്ടത്തോടെയുള്ള സ്ഥലമാറ്റത്തിന് പിന്നിൽ CPM പ്രാദേശികതാല്പര്യമാണെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.കെ.എ.അസീസ് . CPM ന്റെ സമർദങ്ങൾക്ക് വഴങ്ങി ഷൊർണൂർ എം.എൽ.എ പി.കെ. ശശിയും ഇത്തരം രാഷ്ട്രീയ പകപോക്കലിന് കൂട്ടുനിൽക്കുന്നെന്നും വൈസ് ചെയർമാൻ തുറന്നടിച്ചു.
35 വർഷത്തിനു ശേഷം സി.പി.ഐ.എം ഭരണം കയ്യാളിയിരുന്ന പഞ്ചായത്ത് നഗരസഭ യാ യി ഉയർന്നപ്പോൾ ഭരണം UDF പിടിച്ചടക്കിയതിലുള്ള അസഹിഷ്ണുതയാണ് ഇതിനു പിന്നിലെന്നും അസീസ് പറഞ്ഞു
മാർച്ച് 31 ഉള്ളിൽ ചെയ്തു തീർക്കേണ്ട പദ്ധതികൾ ജീവനക്കാരുടെ കുറവ് മൂലം മന്ദഗതിയിലാകും ഇത് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സ്ഥലം മാറ്റിയ ജീവനക്കാരുടെ ഒഴിവിലേക്ക് പകരം ആളുകളെ വെച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാനുമാണ് ഭരണസമിതി ഉദ്ദേശിക്കുന്നന്

സർക്കാർ ഉത്തരവ് അനുസരിച്ച് 47 ജീവനക്കാരെ യാ ണ് ആവശ്യം. എന്നാൽ നിലവിൽ പതിനൊന്ന് താൽക്കാലിക ജീവനക്കാരും 8 സ്ഥിരം ജീവനക്കാരും മാത്രമാണുള്ളത് . സെക്രട്ടറിയെ അടക്കം സ്ഥം ലം മാറ്റി മുൻ സിപ്പൽ ഭരണം അട്ടിമറിക്കാൻ ഉള്ള ശ്രമമാണ് LDF നടത്തുന്നതെന്ന് അസീസ് കൂട്ടിച്ചേർത്തു.

RELATED NEWS

Leave a Reply